കെ.എസ്.ആര്‍.ടി.സിയില്‍ ഇന്നും ശമ്പളം ലഭിച്ചേക്കില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്നും മുടങ്ങും. ശമ്പള വിതരണത്തിനായി പണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.
ടി.സി മാനേജ്‌മെന്റ് അറിയിച്ചു. മുഴുവന്‍ ശമ്പളം വിതരണം ചെയ്യാന്‍ 82 കോടി രൂപയാണ് ആവശ്യം. സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ ഇന്നലെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. എന്നാല്‍ ബാക്കി വരുന്ന 52 കോടി കൂടി ഉണ്ടെങ്കില്‍ മാത്രമേ ശമ്പളം നല്‍കാനാവൂ.
ഇന്ന് അര്‍ധ രാത്രിവരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. ശമ്പളം വന്നില്ലെങ്കില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ തുടര്‍ സമരം നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *