പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കാരണമായ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കോടതിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കായിരിക്കും കോടതി പ്രസംഗം കാണുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്-രണ്ടാണ് കേസ് പരിഗണിക്കുന്നത്.്

പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പ്രസംഗം പരിശോധിക്കണമെന്ന കോടതി നിലപാടെടുത്തത്. പിസി ജോര്‍ജ് ഹിന്ദുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *