കെ-സ്വിഫ്റ്റ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ വരുന്നു

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനമായി. അന്തര്‍സംസ്ഥാന റൂട്ടുകളിലായിരിക്കും ആദ്യം ഡ്രൈവര്‍മാരെത്തുന്നത്. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ സ്വിഫ്റ്റിലെ സേവന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കേണ്ടി വരും.

താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരു ഡ്രൈവറായി നിയമിക്കുന്നത്. നിവലില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റില്‍ നിയമനം നടത്തുന്നത്. തുടര്‍ച്ചയായി കെ-സ്വിഫ്റ്റ് ബസുകള്‍ കുടുങ്ങുന്നതും അപകടത്തില്‍പെടുന്നതുമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *