സ്വപ്നയുടെ ഗൂഢാലോചന കേസിൽ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുപ്പെടുത്തും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയുടെ രഹസ്യമൊഴി 164 രേഖപ്പെടുത്തുക.
സ്വപ്ന സുരേഷ് ഫെബ്രുവരി മുതൽ ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് പി.സി.ജോർജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. സ്വപ്ന സുരേഷ് പി.സി ജോർജിനെ നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകിയിട്ടുണ്ട് . സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്കി.
പി.സി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണയമാണന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമാണ് ഒരാളുടെ മൊഴി ഈ കേസിൽ അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.