നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. 

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ പരിഗണിച്ച്‌ അന്വേഷണ സംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരനായിരുന്നു കോടതി നിര്‍ദ്ദേശം. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഡാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ ലഭിച്ചെന്നാണ് പ്രത്യേക സംഘം അവകാശപ്പെടുന്നത്. ദിലീപിന്‍റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *