സി.പി.എമ്മിന് പിന്നാലെ സി.പി.ഐയിലും പ്രായപരിധി വരുന്നു: സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്ന പ്രായ പരിധി 75 വയസ്

തിരുവനന്തപുരം: സിപിഐഎമ്മിന് മാതൃകയില്‍ സിപിഐയും നേതൃതലത്തില്‍ പ്രായ പരിധി കര്‍ശനമാക്കുന്നു. സംസ്ഥാന ഭാരവാഹികള്‍ക്ക് പ്രായപരിധി 75 വയസ്സും ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സാക്കാനും തീരുമാനമായി. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായ പരിധിയി ബാധകമാക്കെണ്ടെന്നാണ് തീരുമാനം. ഇന്ന് നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി 75 ആക്കാന്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ നിശ്ചയിച്ചിരുന്നു. ഈ തീരുമാനമാണ് സംസ്ഥാന നേതൃതലത്തിലും പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. പ്രായ പരിധി നിലവില്‍ വരുന്നതോടുകൂടി സി ദിവാകരന്‍, കെ ഇ ഇസ്മയില്‍ ഉള്‍പ്പടെയുള്ള പല പ്രമുഖ നേതാക്കളും സംസ്ഥാന നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.
സില്‍വര്‍ ലൈന്‍ സമരത്തിലെ പോലീസ് ബലപ്രയോഗങ്ങളെയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശക്തമായി വിമര്‍ശിച്ചു.