അഗ്നിപഥ്: യുവാക്കളുടെ സമരത്തിന് ഫോര്‍വേഡ് ബ്ലോക്ക് പിന്തുണ

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതിബദ്ധതയെ ബാധിക്കുന്നതുമായ അഗ്നിപഥ് പദ്ധതിയ്ക്കെതിരായി രാജ്യവ്യാപകമായി യുവാക്ക ള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഫോര്‍വേഡ് ബ്ലോക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അറിയിച്ചു. അതേസമയം സമരത്തിന്‍റെ പേരി ല്‍ നടക്കുന്ന അക്രമങ്ങളെ പാര്‍ട്ടി പിന്തുണക്കില്ല. 

സൈനിക റിക്രൂട്ട്മെന്റി ല്‍ പങ്കെടുത്തു കഠിനമായ ശാരിരിക പരീക്ഷകളും മെഡിക്കല്‍ പരിശോധനകളും വിജയിച്ച് എഴുത്ത് പരീക്ഷയ്ക്കായി കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല ഭാവിയി ല്‍ സൈനിക സേവനം നടത്താ ന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ യുവാക്കളുടെയും ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാ ര്‍ പ്രഖ്യാപിച്ച പുതിയ റിക്രൂട്ട്മെന്‍റ് നയം. നാലുവര്‍ഷത്തെ കരാ ര്‍ അടിസ്ഥാനത്തി ല്‍ സൈനിക നിയമനം നടത്തുന്നത് സൈനികരുടെ മനോബലത്തെ തകര്‍ക്കും. ജോലി സുരക്ഷ ഇല്ലാത്തതിനാല്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക സൈനികരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിലവിലെ സംവിധാനത്തി ല്‍ സേവനകാലാവധി പൂര്‍ത്തിയാക്കുന്ന സൈനികരുടെ പെന്‍ഷ ന്‍, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ സൌകര്യങ്ങ ള്‍ എന്നിവ ലാഭിക്കുന്നതിനായി ആവിഷ്ക്കരിച്ച ഈ ഗൂഢപദ്ധതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

അഗ്നിപഥ് പദ്ധതിയിലൂടെ നിയമനം ലഭിക്കുന്നവരി ല്‍ നാലിലൊന്നുപേരുടെ മാത്രം കാലാവധി നീട്ടി നല്കുകുയുള്ളൂവെന്ന വ്യവസ്ഥയുള്ളതിനാല്‍ സര്‍വ്വീസി ല്‍ നിന്നും തിരസ്കൃതരാകുന്ന എഴുപത്തിയഞ്ചു ശതമാനം വരുന്ന ആധുനിക സൈനിക പരിശീലനം നേടിയ തൊഴില്‍രഹിത ര്‍ സമൂഹത്തിനു ബാധ്യതയും വര്‍ത്തമാനകാല സാമൂഹ്യ സാഹചര്യത്തില്‍ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടാനുമുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും ദേവരാജ ന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *