അഗ്‌നിപഥുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്; പ്രധാനമന്ത്രിയെ സേനാ മേധാവിമാര്‍ ഇന്ന് കാണും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി വര്‍ധിക്കുന്നതിനിടയില്‍ കര, വ്യോമ, നാവിക സേനാ മേധാവിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഓരോ സേനാധിപരും പ്രത്യേകമായി പ്രധാനമന്ത്രിയെ കാണുമെന്നാണ് വിവരം. പ്രധാനമന്ത്രി കര്‍ണാടകയിലായതിനാല്‍ ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച.
എന്നാല്‍ പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം ഇന്ത്യന്‍ കരസേന പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ റിക്രൂട്ട്മെന്റ് റാലികള്‍ക്കുള്ള രജിസ്ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്നും കരസേന അറിയിച്ചു.