ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ പ്രചാരണം ആരംഭിച്ച് സ്ഥാനാര്‍ത്ഥികള്‍

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ പ്രചാരണം ആരംഭിച്ച് സ്ഥാനാര്‍ത്ഥികള്‍. പത്തനംതിട്ടയില്‍ തോമസ് ഐസക്കിലൂടെ അട്ടിമറി വിജയമാണ് സി പി എം സ്വപ്നം കാണുന്നത്.ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാന്‍ കെല്പുള്ള നേതാവ് എന്നാണ് ഇടതുമുന്നണി തോമസ് ഐസക്കിനെ വിശേഷിപ്പിക്കുന്നത്. ഇതേ വാചകമെഴുതിയ ഫ്ളക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതെങ്കിലും ആറ് മാസം മുമ്പേ തന്നെ ഐസക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം.1952 സെപ്തംബര്‍ 26ന് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് ജനിച്ച അദ്ദേഹം, സി പി എം കേന്ദ്രകമ്മറ്റിയംഗവും, ജനകീയാസൂത്രണത്തിന്റെ ശില്‍പ്പികളില്‍ പ്രമുഖനുമാണ്.2001ലും 2006ലും മാരാരിക്കുളം മണ്ഡലത്തെയും 2011ലും 2016ലും ആലപ്പുഴ മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2006ല്‍ വി എസ് അച്യുതാനന്ദന് മന്ത്രിസഭയിലും 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിലും ധനകാര്യ വകുപ്പ് മന്ത്രിയായും ഐസക്ക് പ്രവര്‍ത്തിച്ചു