ട്ര​ഷ​റി​ക​ളി​ൽ​ ​പ​രി​ശോ​ധന ന​ട​ത്ത​ണം​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ക​ഴ​ക്കൂ​ട്ടം​ ​സ​ബ് ​ട്ര​ഷ​റി​ ​ത​ട്ടി​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​വി​ശ്വാ​സ്യ​ത​ ​വീ​ണ്ടെ​ടു​ക്കാ​നും​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കു​റ്റ​മ​റ്റ​താ​ക്കാ​നും​ ​എ​ല്ലാ​ ​ട്ര​ഷ​റി,​സ​ബ് ​ട്ര​ഷ​റി​ക​ളി​ലും​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴ​ക്കൂ​ട്ടം​ ​സ​ബ് ​ട്ര​ഷ​റി​യി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​മ​രി​ച്ച​ ​വ്യ​ക്തി​ക​ളു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്നും​ ​വ്യാ​ജ​ ​ചെ​ക്കു​ണ്ടാ​ക്കി​ ​പ​ണം​ ​അ​പ​ഹ​രി​ച്ചു​ ​എ​ന്ന​ത് ​ഗൗ​ര​വ​ക​ര​മാ​ണ്.​ ​

ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പ​ഴു​തു​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​ന​ട​ത്തി​യ​ ​ഈ​ ​ത​ട്ടി​പ്പ് ​മ​റ്റു​ ​സ​ബ്ട്ര​ഷ​റി​ ​ക​ളി​ലും​ ​ന​ട​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഏ​റെ​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​ട്ര​ഷ​റി​ ​സം​വി​ധാ​ന​ത്തി​ലെ​ ​പ​ഴു​തു​ക​ൾ​ ​അ​ട​യ്ക്കാ​നും​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം​ .​വി​വ​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഇ​ത്ര​യും​ ​മു​ന്നേ​റി​യ​ ​കാ​ല​ത്തും​ ​ട്ര​ഷ​റി​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ചാ​ൽ​ ​അ​ക്കൗ​ണ്ട് ​ഉ​ട​മ​യ്ക്ക് ​സ​ന്ദേ​ശം​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ ​വ​സ്തു​ത​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.​ ​ക​ഴ​ക്കൂ​ട്ടം​ ​ട്ര​ഷ​റി​യി​ൽ​ ​സി.​സി.​ടി.​വി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന​ത് ​ഗൂ​ഢാ​ലോ​ച​ന​ ​തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *