വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

കഴക്കൂട്ടം: കെ.എസ്.എഫ്.ഇ വനിതാ ജീവനക്കാരിക്ക് ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ അശ്ലീല സന്ദേശമയച്ച യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബി ജെ പി നേതാവ് അറസ്റ്റില്‍. കുളത്തൂര്‍ മുക്കോലയ്ക്കല്‍ സ്വദേശി കണ്ണനെന്ന ബിജു (45) വിനെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15 മുതല്‍ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച ശല്യപ്പെടുത്തുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിജുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മറ്റ് നിരവധി സ്ത്രീകള്‍ക്ക് ഇതുപോലുള്ള സന്ദേശങ്ങള്‍ അയച്ചതായി തുമ്പ പോലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.Attachments area