ദളിത് യുവാവിനെ വീട്ടില്‍കയറി മര്‍ദിച്ച കാട്ടാക്കട എസ്.ഐ മനോജിനെതിരെ കേസ്

തിരുവനന്തപുരം: ദളിത് യുവാവിനെ വീട്ടില്‍കയറി ക്രൂരമായി മര്‍ദിച്ച കാട്ടാക്കട എസ് ഐ മനോജിനെതിരെ ക്രൈം കേസ്. കൊല്ലം ചടയമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മനോജിന് പുറമെ കാട്ടാക്കട സ്റ്റേഷനിലെ കണ്ടാലറിയാവുന്ന രണ്ട് പോലീസുകാരും ചടയമംഗലം സ്വദേശികളായ വിഷ്ണു, സാന്‍ജോ എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും കേസില്‍ പ്രതിയാണ്.ചടയമംഗലം കല്ലുമല എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന അഞ്ചല്‍ വിളക്കുപാ റ പുലിവിള വീട്ടില്‍ സുരേഷിന്റെ പരാതിയിലാണ് കേസ്.

കഴിഞ്ഞ മാസം 20നാണ് പരാതിക്കാ ധാരമായ സംഭവം. രാത്രി ഒന്‍പതര മണിയോടെ പോലീസ് ജീപ്പില്‍ എത്തിയ മനോജും സംഘവും സുരേഷിനെ ക്രൂര മായി മര്‍ദ്ധിക്കുകയായിരുന്നു.കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു വധശ്രമക്കേസിലെ പ്രതിയെ അന്വേഷിച്ചാണ് എസ് ഐ യും സംഘവും എത്തിയത്. രണ്ടാഴ്ച മുന്‍പുവരെ ചടയമംഗലം എസ് ഐ ആയിരുന്ന മനോജ് അവിടെയുള്ള ചിലരുടെ സഹായത്തോടെ സുരേഷിനെ കണ്ടെത്തുകയായിരുന്നു. പ്രതിയോട് സാമ്യം തോന്നിക്കുന്ന സുരേഷിനെ അവര്‍ തെറ്റിദ്ധരിച്ചാണ് കാട്ടിക്കൊടുത്തത്.

പ്രതിയെന്ന് കരുതി സുരേഷിനെ പിടികൂടിയ ഉടന്‍ പോലീസ് കൈകള്‍ പുറകിലാക്കി വിലങ്ങിട്ടു. എതിര്‍ത്തതോടെ മര്‍ദ്ദനം തുടങ്ങി. ബഹളംകേട്ടു തടസം പിടി ക്കാനെത്തിയ ഭാര്യയെ തറയില്‍ തള്ളിയിട്ട് നൈറ്റി വലിച്ചുകീറുകയും ചീത്തവിളിക്കുകയും ചെയ്തു. പിന്നീട് സുരേഷിനെ ബലം പ്രയോഗിച്ചു ജീപ്പില്‍ കയറ്റികൊണ്ട് പോയി. ആള് മാറിയെന്നു മനസിലായതോടെ വഴിയില്‍ ഇറക്കിവിട്ടു.

രോഗി കൂടിയായ സുരേഷ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതി ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം. അതോടെ എസ് പി ക്കും മുഖ്യമന്ത്രിക്കും സുരേഷ് പരാതി നല്‍കി. എസ് പി സാബു മാത്യു ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചടയമംഗലം എസ് എച്ഛ് ഒ സുനീഷിന് നിര്‍ദ്ദേശം നല്‍കി. പരാതിയില്‍ വാസ്തവമുണ്ടെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി ഉത്തരവിടുകയായിരുന്നു. പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിവാങ്ങി കഴിഞ ഞായറാഴ്ച കേസെടുക്കുകയായിരുന്നു.

സുരേഷിനെ ജാതിപ്പേര് പറഞ്ഞു അസഭ്യം വിളിച്ചതായും കൈയുടെ പുറകുവശത്തു വിലങ്ങു വെച്ചതായും മര്‍ദിച്ചതായും എഫ് ഐ ആറില്‍ പറയുന്നു.പരാതിക്കാരനെ ജീപ്പില്‍കയറ്റി കൊണ്ടുപോയതാ യും വീട് പരിശോധിച്ച് 18000 രൂപ, ബൈക്കിന്റെ താക്കോല്‍, ആര്‍ സി ബുക്ക്,എ ടി എം കാര്‍ഡ്, ചെക്ക് ബുക്ക്, പാസ്സ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെടാന്‍ ഇടയാക്കിയതയും എഫ് ഐ ആറിലുണ്ട്.മര്‍ദിച്ചു പരിക്കേല്‍പ്പിക്കുക, അസഭ്യം വിളിക്കുക, അതിക്രമിച്ചു കടക്കല്‍, നാശനഷ്ടമുണ്ടാ ക്കുക, സ്ത്രീയെ ആ ക്രമിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പുറമെ പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *