മൂന്നാം നാൾ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

കുരിശുമരണം വരിച്ചതിന്റെ മൂന്നാം നാൾ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവ കാലത്തിന് ശേഷം പ്രത്യാശയുടെ സന്ദേശം പകർന്നാണ് ഈസ്റ്റർ എത്തുന്നത്.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീല്‍ചെയറിലെത്തിയാണ് മാർപാപ്പ കർമങ്ങൾക്ക് നേതൃത്വം നൽകിയത്. ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. റോമിലെ കൊളോസിയത്തില്‍ നടത്താറുള്ള കുരിശിന്‍റെ വഴിയിലും അദ്ദേഹം പങ്കെടുത്തില്ല.

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ അർധരാത്രിമുതൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. തലശ്ശേരി സെൻ്റ് ജോസഫ് ദേവാലയത്തിൽ പുലർച്ചെ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *