സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്

2024 ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്‌ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. ആദ്യ 50 റാങ്കുകളില്‍ 4 മലയാളികള്‍ ഇടംപിടിച്ചു. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫലം upsc.gov.in എന്ന വെബ്‌സൈറ്റില്‍ അറിയാം. 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുക. ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്.

ആദ്യ പത്ത് റാങ്കുകാര്‍: 1- ശക്തി ദുബെ, 2-ഹര്‍ഷിത ഗോയല്‍, 3-ദോങ്‌ഗ്രെ അര്‍ചിത് പരാഗ്, 4-ഷാ മാര്‍ഗി ചിരാഗ്, 5-ആകാശ് ഗാര്‍ഗ്, 6-കോമല്‍ പുനിയ, 7- ആയുഷി ബന്‍സല്‍, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗര്‍വാള്‍, 10 – മായങ്ക് ത്രിപഠി.

ആദ്യ പത്തില്‍ ആരും മലയാളികളില്ല. മാളവിക ജി നായര്‍ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദര്‍ശിനി – 95 എന്നിവരാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *