മെഗാ റാലികളുമായി കോണ്‍ഗ്രസ്; പ്രകടന പത്രിക ഏപ്രിൽ അഞ്ചിന് പുറത്തിറക്കും

ഡൽഹി: കോണ്‍ഗ്രസ് പ്രകടന പത്രിക കോൺഗ്രസ് ഏപ്രിൽ അഞ്ചിന് പുറത്തിറക്കും. ഡൽഹിയിലെ എഐസിസി ആസ്ഥാനത്താണ് ചടങ്ങ് നടക്കുക. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്.

ജയ്പുരിലും ഹൈദരാബാദിലും ആറാം തീയതി കോണ്‍ഗ്രസ് മെഗാ റാലികൾ നടത്തും. ഹൈദരാബാദ് റാലിയില്‍ സോണിയ പങ്കെടുത്തേക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള ഏഴുഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആണ് ആരംഭിക്കുന്നത്. ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *