സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. 987 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.. തിരുവനന്തപുരത്ത് 620 പേര്‍ക്കും കോട്ടയത്ത് 471 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *