പി.ബി.യിലേക്ക് കേരളത്തില്‍ ദളിത് പ്രതിനിധിയില്ല; കെ. രാധാകൃഷ്ണന്‍, എ.കെ.ബാലന്‍ എന്നിവരെ പരിഗണിച്ചില്ല

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള ഒരംഗമായിരിക്കും ദളിത് പ്രാതിനിധ്യമായി പി ബി യിലേക്കെത്തുകയെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. കെ. രാധാകൃഷ്ണന്‍, എ.കെ.ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു
എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പി ബി അംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച് എസ് ആര്‍ പി ,പി ബിയില്‍ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാല്‍ സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്.
കേരളത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുന്‍ അംഗം എ വിജയരാഘവന് സി പി എം പൊളിറ്റ്ബ്യൂറോയില്‍ എത്തും.
മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പി ബിയിലെത്താന്‍ ധാരണയായി. എസ്.രാമചന്ദ്രന്‍പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന്‍ എത്തുന്നത്. നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന്‍ നേരത്ത സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പി ബി യിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന് കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. മന്ത്രിമാരായ പി. രാജീവും ,കെ.എന്‍. ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സി.എസ്. സുജാതക്കും സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *