ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ബിജെപിയുടെ പരാജയമാണ് തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍ – വി ജോയ്പത്തനംതിട്ട – ടി എം തോമസ് ഐസക്കൊല്ലം – എം മുകേഷ് ആലപ്പുഴ – എ എം ആരിഫ്എറണാകുളം – കെ ജെ ഷൈന്‍ഇടുക്കി – ജോയ്സ് ജോര്‍ജ് ചാലക്കുടി – സി രവീന്ദ്രനാഥ്പാലക്കാട് – എ വിജയരാഘവന്‍ആലത്തൂര്‍ – കെ രാധാകൃഷ്ണന്‍പൊന്നാനി – കെ എസ് ഹംസമലപ്പുറം – വി വസീഫ്‌കോഴിക്കോട് – ഇളമരം കരീംകണ്ണൂര്‍ – എം വി ജയരാജന്‍വടകര – കെ കെ ശൈലജകാസര്‍കോട് – എം വി ബാലകൃഷ്ണന്‍

കഴിഞ്ഞദിവസം ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാര്‍ മത്സരിക്കും. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തള്ളിയിരുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഐ എക്‌സിക്യൂട്ടീവിലെടുത്ത തീരുമാനം സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *