സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാദ്ധ്യമപ്രവ‌ർത്തകനുമായ ബിപിൻ ചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാദ്ധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ (52) അന്തരിച്ചു. സംസ്ഥാന ആസൂത്രണ ബോ‌ർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ തകരാറിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നുരാവിലെയായിരുന്നു അന്ത്യം.

ഡൽഹിയിൽ മാദ്ധ്യമപ്രവ‌ർത്തകനായി ഏറെക്കാലം ജോലി ചെയ്തിരുന്നു. എന്റർപ്രണർ ബിസിനസ് മാഗസിനിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡ്, ഫിനാൻഷ്യൽ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ് എന്നീ മാദ്ധ്യമങ്ങളിലും പ്രവർത്തിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാജോർജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാദ്ധ്യമപ്രവർത്തക, ഡൽഹി). മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള (വിദ്യാർത്ഥിനി, പൂനെ).ഭൗതികശരീരം നാളെ ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനുശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *