ഐജി ഓഫിസ് ഉപരോധിച്ച് ആധാരം എഴുത്തുകാർ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ അഭിഭാഷകന്‍ മിറാന്‍ഡ രംഗത്ത്

തിരുവനന്തപുരം :കേരള റജിസ്ട്രേഷൻ വകുപ്പിൽ നടത്താൻ പോകുന്ന ടെംപ്ലേറ്റ് പരിഷ്കാരത്തിനെതിരെ ആധാരം എഴുത്ത് അസോസിയേഷൻ കേരളത്തിൽ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള റജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കാര്യാലയം ഉപരോധിക്കുന്ന സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ക്രിമിനൽ അഭിഭാഷകന്‍ മിറാന്‍ഡ രംഗത്ത് എത്തിയത് തലസ്ഥാനത്തിന് കൗതുകമായി. അദ്ദേഹത്തെഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് സമരക്കാർ വരവേറ്റത്. ഒരു പ്രമാണം പോലും നേരിട്ടു കണ്ടില്ല എന്നു തുറന്ന് സമ്മതിച്ചിട്ടുള്ള ഐ ജി പ്രമാണം രജിസ്ട്രേഷൻ കാര്യങ്ങളിൽ ഓർഡറുകൾ പാസ്സാക്കുകയും സബോർഡിനേറ്റ് ലെജിസ്ലേഷൻ വഴി നിയമങ്ങൾ പാസ്സാക്കുകയും ചെയ്യുന്നത് ലജ്ജാവഹവും നിയമ വ്യവസ്ഥിതിക്ക് അപമാനവുമാണന്ന് ക്ലാരന്‍സ് മിറാന്‍ഡ പറഞ്ഞു. നീതിക്കു വേണ്ടി സമരക്കാർക്കു വേണ്ടി സുപ്രീം കോടതി വരെ പോകുമെന്നു അദ്ദേഹം സമരക്കാർക്ക് ഉറപ്പു നൽകി.
ആധാരം എഴുത്ത് അസോസിയേഷന്റെ (എകെഡിഡബ്യൂ ആൻഡ് എസ്എ) നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ഒട്ടേറെ ആധാരം എഴുത്തുകാർ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉപരോധനത്തിനിടയിൽ പൊലീസും പ്രതിഷേധക്കാരുമായി ഉന്തുംതള്ളുമുണ്ടായി.

സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ, ജനറൽ സെക്രട്ടറി എ. അൻസാർ, ട്രഷറർ സി.പി.അശോകൻ, നേതാക്കളായ ബിസിഎസ് നായർ, മോഹൻകുമാർ എന്നിവർ ചേർന്നാണ് അഡ്വ: മിറാഡയെ സ്വീകരിച്ചത്.

മുൻ ഐജി ക്കെതിരെ സുപ്രീം കോടതി വരെ പോയ ചരിത്രമുണ്ടെന്നും ചാണകം വെള്ളം തളിച്ചകേസ് ഓർമപ്പെടുത്തിക്കൊണ്ട് മിരാണ്ട പറഞ്ഞു.
101 കുപ്പി ദാഹജലവുമായിട്ടായിരുന്നു
ക്ലാരന്‍സ് മിറാന്‍ഡ സമര പന്തലിൽ എത്തിയത്. പ്രമുഖ അഭിഭാഷകൻ സമര പന്തലിൽ എത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും സർക്കാർ ഗൗരരവമായി കാണുന്നത്. സമരക്കാരുടെ നീക്കങ്ങൾ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗവും നിരീക്ഷിച്ചു വരുന്നുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *