ഇറങ്ങിപ്പോടാ, നിനക്ക് ഹണിമൂണ്‍ കളിക്കാന്‍ ഇത് റിസോര്‍ട്ടല്ല’; ഗബ്രിയോട് പൊട്ടിത്തെറിച്ച് റോക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങിയതു മുതല്‍ പ്രശ്‌നമാണ്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം പ്രണയമാണെന്ന് ഒരുകൂട്ടര്‍ അവകാശപ്പെടുന്നു. ജാസ്മിന്റെ തെറ്റുകളെ ഗബ്രി ന്യായീകരിക്കുന്നു എന്നു പറഞ്ഞ് പലതവണ ഹൗസില്‍ വഴക്കുണ്ടായിട്ടുണ്ട്. ഇക്കുറി ജാസ്മിന്‍ ജാഫര്‍ ഉറങ്ങിയതാണ് പ്രശ്‌നമായത്. കഴിഞ്ഞദിവസം മറ്റൊരു മത്സരാര്‍ത്ഥിയായ യമുനയും ഉറങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇനി ആരുറങ്ങിയാലും ശിക്ഷ എന്നതായിരുന്നു ഹൗസിലെ നിയമം. എന്നാല്‍ ജാസ്മിന്‍ ഉറങ്ങിയപ്പോള്‍ പട്ടികുരച്ചെങ്കിലും ജാസ്മിന്‍ അത് അംഗീകരിച്ചില്ല.

ജാസ്മിന്‍ ചെയ്തത് തെറ്റാണെന്നും ജാസ്മിനെതിരെ ശിക്ഷയെന്നോണം രണ്ടുദിവസം ഫ്‌ളോര്‍ ക്ലീന്‍ ചെയ്യണമെന്നുമാണ് റോക്കി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ ഗബ്രി രംഗത്തെത്തി. ‘പിന്നെ, നീ പറയുമ്പോള്‍ നടപടിയെടുക്കാനല്ലെ ഇരിക്കുന്നത്’ എന്ന് ഗബ്രി റോക്കിയോട് കയര്‍ത്തു. ‘എന്നാല്‍ പവര്‍ റൂമില്‍ നിന്നും ഇറങ്ങിപ്പോടാ. നിനക്ക് ഹണിമൂണ്‍ കളിക്കാന്‍ ഇത് റിസോര്‍ട്ട് അല്ല, മനസിലായോ?’ എന്ന് റോക്കി പൊട്ടിത്തെറിച്ചു.

റോക്കിയുടെ ഹണിമൂണ്‍ പരാമര്‍ശത്തിനെതിരെ ജാസ്മിന്‍ രംഗത്തെത്തി. തങ്ങളുടെ സൗഹൃദത്തെ മറ്റുള്ളവര്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ജാസ്മിനും ഗബ്രിയും പറയുന്നത്. കൂടാതെ താന്‍ ഉറങ്ങിയെന്ന് ബിഗ് ബോസ് പറയുകയാണെങ്കില്‍ നടപടിയെടുത്തോളാന്‍ ജാസ്മിന്‍ പറഞ്ഞു. ഒടുവില്‍ രണ്ട് ദിവസത്തെ പാത്രം കഴുകല്‍ ജോലി പവര്‍ ടീം ജാസ്മിനെ ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *