ഡോക്ടർ ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന് കനത്ത തിരിച്ചടി, പിജി പഠനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് തടയുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.റുവൈസിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *