മുസ്ലീം ലീഗിനെ മൂന്ന് സീറ്റില്‍ കൂടുതല്‍ അവകാശമുണ്ടെന്ന് ഇ പി ജയരാജന്‍

പത്തനംതിട്ട: ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുന്നുവെന്ന് എല്‍ഡിഎഫ്. മൂന്ന് സീറ്റില്‍ കൂടുതല്‍ ലീഗിന് അവകാശം ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്. ലീഗിന് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ലെന്നും ഇ പി ജയരാജന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

സമരാഗ്‌നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണിത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ല. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിനിടെ കെ സുധാകരന്‍ നടത്തിയ അസഭ്യ പ്രയോഗത്തെയും ഇ പി ജയരാജന്‍ പരിഹസിച്ചു. എന്ത് അസഭ്യവും പറഞ്ഞ് കഴിഞ്ഞ് ഒടുവില്‍ സഹോദരങ്ങളെന്ന് പറയും, അതാണ് കോണ്‍ഗ്രസെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *