ജി സുധാകരന്‍ കോണ്‍ഗ്രസിലെത്തുമോ, അട്ടിമറി നീക്കം നടത്തി കെസി വേണുഗോപാല്‍

സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ ആലപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കുറച്ചു നാളുകളായി ജി സുധാകരന്‍ സിപിഎമ്മുമായി അകള്‍ച്ചയിലാണ്. സിപിഎമ്മിനെതിരെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ പാര്‍ട്ടി വിടുന്നതായി വിശ്വസിക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ ആശ്വാസം. കെസി വേണുിഗോപാല്‍ വീട്ടില്‍ സന്ദര്‍ശിച്ചതോടെ ജി സുധാകരന് നം മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം. അതിനിടെ സുധാകരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ് പറഞ്ഞത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നു, ഒരു കുഴപ്പവും ഇല്ല. സുധാകരന്‍ ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടില്‍ ചെന്നത്‌കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു.
സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്, താഴെ തട്ട് മുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാര്‍ട്ടിയുടെ കരുത്താണ്. കോണ്‍ഗ്രസ് അകത്തുള്ള പ്രശങ്ങള്‍ ആദ്യം പരിഹരിക്കണം. വീട്ടില്‍ ഉള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണ് കോണ്‍ഗ്രസെന്നും കെവി തോമസ് പരിഹസിച്ചു.