ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസിന്മേല്‍ ഇഡിക്ക് ഗൗരവമില്ല, വീണ്ടും വീണ്ടും ഇഡി സാവകാശം തേടുകയാണെന്നും കോടതി പറഞ്ഞു. അടഏ യ്ക്ക് ഹാജരാക്കാന്‍ അസൗകര്യം ഉണ്ടെന്നാണ് ഇഡി അറിയിച്ചത്. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ഹര്‍ജിക്കാരന് കേസില്‍ താല്‍പര്യമില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ആറാഴ്ചത്തേക്ക് കേസ് മാറ്റണമെന്ന ആവിശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ തവണയും ഹര്‍ജി പരിഗണിച്ച കോടതി വാദം മാറ്റണമെന്ന ഇഡി ആവശ്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോഴും ഇതേ ആവിശ്യം ഉന്നയിക്കില്ലേ എന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
അതേ സമയം 2022 ഒക്ടോബര്‍ 1 നാണ് ഇ.ഡിയുടെ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തതാണ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്റെ തുടക്കം.
എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സെക്ഷന്‍ 164 പ്രകാരം സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് നാടകീയമായ വഴിത്തിരിവായത്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പല തവണ ബിരിയാണി പാത്രങ്ങള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു പോയി എന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയുടെ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ.ഡി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു.
അതേ സമയം സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപയാണ്. ഈ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് ലക്ഷങ്ങളാണ് നല്‍കുന്നതെന്നെ മലയാളം മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്.