ആറ്റുകാലിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി;യുവാവിന്റെ കാൽ വെട്ടിമാറ്റി

ആറ്റുകാൽ ക്ഷേത്രത്തിനു സമീപം യുവാവിന്റെ കാല്‍ വെട്ടിമാറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം . ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് സംഭവം. പാടശേരി സ്വദേശി ശരത്തിന്റെ കാലാണ് സംഘം വെട്ടിമാറ്റിയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആറ്റുകാല്‍ ഭാഗത്ത് ഒരു വാഹനം അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം തകർത്ത വാഹനം ശിവൻ്റെയും ബിജുവിൻ്റെയും ഓട്ടോ റിക്ഷ ആയിരുന്നുവെന്നും ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നുമാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *