തിരുവനന്തപുരം : കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി വിറ്റ കേസില്‍ ജ്വല്ലറി ഉടമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .ജ്വലറി ഉടമക്കു വേണ്ടി പ്രമുഖ ക്രമിനല്‍ അഭിഭാഷകനായ ക്ളാരന്‍സ് മിരാന്റയാണ് ഹൈക്കോടതിയില്‍ ഹാജരായത്.
നെടുമങ്ങാട് പൂവത്തൂര്‍ പോസ്റ്റില്‍ വേങ്കവിള ബ്ലോക്ക് ഓഫീസിന് സമീപം ചങ്കോദയം വീട്ടില്‍ കിഷോറിനാണ് ജാമ്യം അനുവദിച്ചത് .അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഒപ്പിടണം. പാസ്പ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നാലാഞ്ചിറ കാത്തലിക് സിറിയന്‍ ബാങ്ക് മാനേജരും ചേര്‍ത്തല സ്വദേശിയുമായ രമേശ് ഉള്‍പ്പടെ മറ്റു മൂന്നു പേര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ബാങ്കില്‍ പണയം വച്ചിരുന്ന 1727.77 ഗ്രാം സ്വര്‍ണമാണ് ഒന്നാം പ്രതി മോഷണം ചെയ്ത് എടുത്തത്. ബാങ്കിന് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ മണ്ണന്തല സബ് ഇന്സ്വപക്ടര് കെ.എല്‍ സമ്പത്ത് പറഞ്ഞു. ഇന്റര്‍നെറ്റ് വഴി റമ്മി കളിച്ചതില്‍ 50 ലക്ഷത്തോളം നഷ്ടം വന്നതിനെ തുടര്‍ന്നാന്ന് 31കാരനായ ബാങ്ക് മാനേജര്‍ സ്വര്ണാഭരാങ്ങള് കവര്‍ച്ച ചെയ്ത് വിറ്റത് എന്ന് പോലീസ് പറഞ്ഞു.