കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുല്ലാമല കല്ലുവിള രമാവതി(55)യാണ് ഭർത്താവ് രാജന്റെ (64) വെട്ടേറ്റ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച രമാവതിയുടെ സഹോദരി രമയ്‌ക്കും വെട്ടേറ്റു. സംഭവത്തിന്‌ശേഷം കാണാതായ രാജനെ കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രമാവതിയുടെ അമ്മ കുറച്ചു ദിവസം മുന്പാണ് മരിച്ചത്. അതിന്റെ ചടങ്ങുകൾക്കായി വീട്ടുകാരും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. രാജനും രമാവതിയും വഴക്കിലായതിനാൽ രാജൻ ആ വീട്ടിൽ കയറുന്നത് പൊലീസ് വിലക്കിയിരുന്നു. രമാവതിയും രമയും നടന്നുവരുന്നതിനിടെ രാജൻ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.