ഹൈദരബാദിലെ ഡോക്ടറെ കൂട്ടബലാല്‍ത്സംഗം ചെയ്ത പ്രതികളെ കൊലപ്പെടുത്തിയ ഏറ്റുമുട്ടല്‍ വ്യാജമെന്ന് കണ്ടെത്തല്‍

ഹൈദരാബാദ്: മൃഗ ഡോക്ടറെ കൂട്ടബലാല്‍ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഏറ്റുമുട്ടലിന്റെ ഭാഗമായ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് സമിതി കോടതിയോട് ശുപാര്‍ശ ചെയ്തു. പ്രതികളായ നാല് പേരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2019 നവംബര്‍ 28നാണ് തെലുങ്കാനയിലെ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. അതിന് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് നാല് പ്രതികളെ പിടികൂടുകയും പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *