മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടെന്ന അഭ്യൂഹം ; സഹോദരനെ കാണാന്‍ അനുമതി തേടി സഹോദരിമാര്‍

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ, തടവിലുള്ള സഹോദരനെ കാണാന്‍ അനുമതി ചോദിച്ചതിന് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാര്‍. ഖാന്റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് തങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം. മരിച്ചെന്ന ആഭ്യൂഹങ്ങള്‍ക്കിടെ ഇമ്രാന്റെ നൂറ് കണക്കിന് അനുയായികളും ജയിലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

2023 മുതല്‍ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. തങ്ങളുടെ സഹോദരനെ മൂന്നാഴ്ചയിലധികമായി കാണാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ലെന്നും ഖാന്റെ സഹോദരിമാര്‍ ആരോപിക്കുന്നു. ഇമ്രാന്‍ ഖാനെ കാണണമെന്ന് സഹോദരിമാര്‍ ആവശ്യപ്പെട്ടതിനാണ് പാക്ഭരണകൂടം ക്രൂരമായി അദ്ദേഹത്തിന്റെ സഹോദരിമാരെ മര്‍ദിച്ചതെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു.