വയനാടിന് പുറമേ റായ്ബറേലിയില്‍ കൂടി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്‍ക്കത്ത : വയനാടിന് പുറമേ റായ്ബറേലിയില്‍ കൂടി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കാന്‍ പോകുകയാണ്. അതിനാലാണ് മറ്റൊരു മണ്ഡലം കൂടി തേടിയിറങ്ങിയതെന്ന് മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരിഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഇപ്പോഴും ഭയമാണ്. അതിനാല്‍ അവിടെ നിന്നും ഓടിയൊളിക്കുകയാണ്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചാണ് റായ്ബറേലി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സീറ്റ് രാഹുല്‍ തേടുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ സോണിയാ ഗാന്ധി പോലും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഭയപ്പെട്ട് രാജസ്ഥാനില്‍ നിന്ന് രാജ്യസഭിയിലേക്ക് പോയതായും മോദി പരിഹസിച്ചു. രാജ്യം മുഴുവന്‍ നടന്ന് ഭയപ്പെടേണ്ടെന്ന് പറയുന്നവരാണ് ഇത്തരത്തില്‍ പേടിച്ച് ഓടുന്നത്. കോണ്‍ഗ്രസിന് ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് സീറ്റുകളേ ലഭിക്കുകയുള്ളൂവെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *