കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ്, എല്‍ഡിഎഫിന് അഞ്ച്,യുഡിഎഫിന് 14, മഹിതഭൂമി എക്‌സിറ്റ്‌പോള്‍ ഫലം ഇങ്ങനെ

തിരുവനന്തപുരം: നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ കേരളത്തിയല്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് മഹിതഭൂമി എക്‌സിറ്റ്‌പോള്‍ റിപ്പോര്‍ട്ട്. യുഡിഎഫ് 14 സീറ്റുകള്‍ നേടും. യുഡിഎഫിലെ പല പ്രമുഖരും തോല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ശശി തരൂരും, കെ മുരളീധരനും, കെ സുധാകരനുമടക്കമുള്ള പ്രമുഖര്‍ ഇത്തവണ കാലിടറാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. രണ്ട് സീറ്റുകളില്‍ ബിജെപി രണ്ടാമതെത്തുബോള്‍ ഒരു സീറ്റില്‍ വിജയിക്കും. കേരളത്തില്‍ ഭരണപാര്‍ട്ടിയായ എല്‍ഡിഫ് അഞ്ച് സീറ്റുകള്‍ നേടും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആലപ്പുഴ ഇത്തവണ എല്‍ഡിഎഫിനെ കൈവിടും.
നേരത്തെ പല മാധ്യമങ്ങളുടെ സര്‍വേയിലും കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിരുന്നു.
ടൈംസ് നൗഇടിജി എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 1415 സീറ്റുകള്‍ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി സി വോട്ടര്‍ എക്സിറ്റ് പോള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 13 സീറ്റും അവര്‍ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമ്പോള്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *