അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മലയാളി യുവാക്കളെ തൊഴില്‍ നൈപുണ്യമുള്ളവരാക്കും

തിരുവനന്തുപുരം :അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മലയാളി യുവാക്കളെ തൊഴില്‍ നൈപുണ്യമുള്ളവരാക്കും. ഏതെങ്കിലും തൊഴിലില്‍ വൈദഗ്ദ്ധ്യമില്ലാത്തവരായി ആരുമുണ്ടാവില്ല”: സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള സാങ്കേതിക വിദഗ്ധര്‍ മന്ത്രിമാരായ നരേന്ദ്ര മോദി സര്‍ക്കാരിന് വിപണിയെയും നൈപുണ്യ മേഖലയിലെ കുറവുകളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഭാവി-സജ്ജരാകാന്‍ യുവാക്കള്‍ക്കായി അദ്ദേഹം ഒരു പദ്ധതി തയ്യാറാക്കുകയാണ്’: ഹിതേഷ് ഗാര്‍ഗ്, വൈസ് പ്രസിഡന്റ്, എന്‍ എക്‌സ്പി.
ഐ ബി എം കേരളത്തോട് ഏറെ പ്രതിജ്ഞാബദ്ധമാണ്; സംസ്ഥാനത്ത് വളരെയധികം നൈപുണ്യ ശേഷിയുണ്ട്’: സന്ദീപ് പട്ടേല്‍, എംഡി, ഐബിഎംതിരുവനന്തപുരം, 5 മാര്‍ച്ച് 2024: തിരുവനന്തപുരത്തെ എല്ലാ മലയാളി യുവജനങ്ങളേയും ഭാവിയിലേക്ക് ഉതകുന്ന തൊഴിലുകളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കി ശാക്തീകരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പാക്കു”മെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭക, ജല ശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 4 ലക്ഷത്തോളം യുവാക്കള്‍ക്ക് വിവിധ തൊഴിലുകളില്‍ വൈദഗ്ദ്ധ്യം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാലാം തലമുറ ഉല്‍പ്പാദന മേഖല, (3ഡി പ്രിന്റിംഗ്), നിര്‍മ്മിത ബുദ്ധി – ഡാറ്റ ക്വാളിറ്റി അനലിസ്റ്റ്, ഡ്രോണ്‍ മാനുഫാക്ചറിംഗ് ആന്‍ഡ് അസംബ്ലി ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ അസംബ്ലി ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലടക്കം ഭാവി സാദ്ധ്യതകളളുള്ള തൊഴിലുകളില്‍ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും.
നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപകല്പന ചെയ്ത ജര്‍മ്മന്‍ ഭാഷ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ ഇവാനിയോസ് കോളേജില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നൈപുണ്യവികസന, സംരംഭക വകുപ്പിന് കീഴില്‍ ജര്‍മ്മന്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ പ്രതിമാസം 2 ലക്ഷം രൂപ ശമ്പള പാക്കേജില്‍ തൊഴില്‍ ഉറപ്പായിട്ടുണ്ട് . നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം രൂപകല്‍പന ചെയ്ത ഒരു ഭാഷാ പ്രാവീണ്യ പരിപാടിയും മന്ത്രി ചടങ്ങില്‍ അവതരിപ്പിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു, ”അറിവാണ് ശക്തി, എന്നാല്‍ അതിലും ശക്തിയേറിയത് നൈപുണ്യത്തോടു കൂടിയ അറിവാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മലയാളി യുവാക്കള്‍ ഏതെങ്കിലുമൊരു തൊഴിലില്‍ പൂര്‍ണ്ണമായും വൈദഗ്ദ്ധ്യം നേടിയെന്ന് ഉറപ്പിക്കുന്നതിനുള്ള ദൗത്യത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി ജിയുടെ നേതൃത്വത്തില്‍, കേരളത്തിലെ യുവജനങ്ങള്‍ ഭാവിയിലേക്ക് വേണ്ട കഴിവുകളാല്‍ ശാക്തീകരിക്കപ്പെടും.ഏവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനായി ഫ്യൂച്ചര്‍സ്‌കില്‍സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ഒരു മലയാളി എന്ന നിലയില്‍, കേരളത്തില്‍ അവസരങ്ങളുടെ അഭാവം, ഫാക്ടറികള്‍, ടെക് ഹബ്ബുകള്‍, നിക്ഷേപങ്ങള്‍ എന്നിവയുടെയെല്ലാം അഭാവം കാണുന്നത് നിരാശാജനകമാണ്. എന്നിരുന്നാലും, എല്ലാവര്‍ക്കും അവസരങ്ങളുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും, എല്ലാവര്‍ക്കും സമ്പാദിക്കാനുള്ള കൂടുതല്‍ കഴിവുകളും പുതിയ വഴികളും ഉണ്ടെന്ന് ഉറപ്പാക്കും”, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്‍എക്സ്പിയുടെ വൈസ് പ്രസിഡന്റും ഇന്ത്യ കണ്‍ട്രി മാനേജറുമായ ഹിതേഷ് ഗാര്‍ഗ്, ഐബിഎം ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ എന്നിവരും മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും നല്ല അവസരങ്ങള്‍ ലഭിക്കാത്തത് മുന്‍പ് നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം നൈപുണ്യ പരിശീലന പരിപാടികളിലൂടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് ഇന്ന് നമ്മള്‍ കണ്ടു – ഇത് ബുദ്ധിപരമായ ചിന്തയാണ്. സാങ്കേതിക വിദഗ്ദ്ധനായ രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള മന്ത്രിമാരുള്ള മോദി സര്‍ക്കാരിന് വിപണിയെക്കുറിച്ച് ശക്തമായ ധാരണയുണ്ട്, വിപണി എവിടേക്കാണ് പോകുന്നതെന്ന് അവര്‍ക്കറിയാം, നൈപുണ്യ മേഖലയിലെ കുറവുകള്‍ അവര്‍ മനസ്സിലാക്കുന്നു’, ഹിതേഷ് ഗാര്‍ഗ് പറഞ്ഞു.
സാങ്കേതികവിദ്യക്ക് ജീവിതത്തേയും സമൂഹങ്ങളെയും ഏറെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. രാജീവ് ജിയും നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും ചേര്‍ന്ന് നൈപുണ്യ വികസനത്തിനായി നടത്തിയ മുഴുവന്‍ പ്രയത്‌നവും ഇന്നത്തെ ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ്. ഐബിഎം എന്ന നിലയില്‍ ഞങ്ങള്‍ കേരളത്തോട് വളരെ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്ത് ഏറെ തൊഴില്‍ വൈദഗ്ധ്യം ഉണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അത് ഞങ്ങള്‍ തുടര്‍ന്നും ഉപയോഗപ്പെടുത്തും.