ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും നൽകും: റഷ്യ

ന്യൂഡല്‍ഹി : ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി എസ് . ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ലാവ്റോവിന്റെ പ്രതികരണം. നാല്പത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ലാവ്റോവ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചൈനയില്‍നിന്നാണ് ലാവ്റോവ് ഇന്ത്യയിലെത്തിയത്. റഷ്യയുടെ ഉക്രയ്ന്‍ ആക്രമണത്തെ ഇതുവരെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത പ്രധാന രാഷ്ട്രങ്ങള്‍ ഇന്ത്യയും ചൈനയുമാണ് അസംസ്കൃത എണ്ണയും അത്യാധുനിക സൈനിക സാങ്കേതികവിദ്യയുമടക്കം ഇന്ത്യക്ക് നല്‍കാമെന്നാണ് വാഗ്ദാനം. നേരത്തേ ബാരലിന് 35 ഡോളറിന് എണ്ണ കൈമാറാന്‍ റഷ്യ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ പ്രത്യാഘാത മുന്നറിയിപ്പിനിടെയാണ് ലാവ്റോവ് ഇന്ത്യയിലെത്തിയത്.നേരത്തേ ബ്രിട്ടന്‍, ചൈന, അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിദേശമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കിലും അവരെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിച്ചിരുന്നില്ല.