തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക്ക്ക്ക്ക് ശേഷം വീണ്ടും കെ റെയില്‍ സര്‍വേ തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.
ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസുകാര്‍ പ്രവര്‍ത്തകരെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സര്‍വ്വെക്ക് എത്തുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.ഒരു കാരണവാശാലും അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും നോതാക്കള്‍ വ്യക്തമാക്കി. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്പ് പോലീസ് മൂന്ന് വട്ടം ആലോചിക്കമെന്നും ഇത് ഭീഷണി തന്നെയണെന്നും വി.ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.അല്ലെങ്കില്‍ കാണാമെന്നും വി.ഡി.സതീശന്‍ മുന്നറിയിപ്പ് നല്‍കി.സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടല്‍ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.Attachments area
ReplyForward |