കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണത്തിന് തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി ഉത്തരവിട്ടു.സംഭവത്തെക്കുറിച്ച്സ് പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി സ്റ്റുവര്‍ട്ട് കീലര്‍ അന്വേഷിക്കും. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പേലീസ് ഓഫിസര്‍ ഷബീറിനെതിരെയാണ് അന്വേഷണം.
കെ റെയില്‍ സര്‍വക്കെക്കത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസുകാരും പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി.ഇതേ തുടര്‍ന്ന് പോലീസുകാരന്‍ ബൂട്ടിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടിയത്.ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് റൂറല്‍ എസ് പി ഡോ: ദിവ്യഗോപിനാഥ് അന്വേഷണത്തിന് ഉത്തവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.