ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി : ബി ജെ പി  അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കറന്‍സി കടത്ത് ആരോപണമുന്നയിച്ച സ്വപ്ന സുരേഷിനെതിരെയും പിസി ജോര്‍ജിനെതിരെയും കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹം എല്ലാവരേയും ഭയക്കുന്നു. ആരോപണമുന്നയിച്ചവര്‍ക്കെതിരെ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പൊലീസ് നടപടിയാണുണ്ടായത്. ഇത് വടക്കന്‍ കൊറിയ അല്ല കേരളമാണെന്ന് ഓര്‍മ്മിക്കണം.

സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യ മൊഴിയായി നല്‍കിയ കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയുമാണ് ഇപ്പോള്‍ ആരോപണം വരുന്നത്. ആര്‍എസ്‌എസിന്റെ ഗൂഢാലോചനയാണെങ്കില്‍ പിസി ജോര്‍ജിന്റെയും സ്വപ്നയുടെയും പേരില്‍ കേസെടുക്കുന്നതെന്തിനാണ് എന്നും സുരേന്ദ്രന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *