ക​ര്‍­​ണാ­​ട­​ക­​ ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ര്‍ അ­​റ­​സ്റ്റി​ല്‍

ബെംഗളൂരു: ക​ര്‍­​ണാ­​ട­​ക­​ ബി­​ജെ­​പി ഐ­​ടി സെ​ല്‍ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ര്‍ അ­​റ­​സ്റ്റി​ല്‍. ഇന്നലെ രാ­​ത്രി വൈ­​കി­​യാ​ണ് ബം​ഗ​ളൂ​രു പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്.

ബി​ജെ​പി​യു​ടെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത മു​സ്‌​ലീം വി​ദ്വേ​ഷ വീ​ഡി​യോ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ലാ​ണ് അ​റ­​സ്റ്റ്. ബെം​ഗ​ളു​രു ഹൈ ​ഗ്രൗ​ണ്ട്‌​സ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത് മ​ക്ക​നൂ​ര്‍ നി​ല​വി​ലു​ള​ള­​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ്, മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു വീഡിയോ.

സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് പറഞ്ഞു. കോണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍­​കി­​യ­​തി­​ന് പി­​ന്നാ­​ലെ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ എ​ക്‌​സി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍­​കി­​യി­​രു­​ന്നു.

Leave a Reply

Your email address will not be published. Required fields are marked *