വീണ്ടും കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജുവാണ് (52) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിട്ടില്ല. കളക്ടർ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജു ഓട്ടോ ഡ്രൈവറാണ്. ഡെയ്‌സിയാണ് ബിജുവിന്റെ ഭാര്യ. മക്കൾ: ജിൻസൺ, ബിജോ. പ്രദേശത്തെ വന്യമൃഗ ശല്യത്തെക്കുറിച്ച് നേരത്തെ തന്നെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *