പ്രതികരിച്ച് കെ.ജി.എബ്രഹാം; തീപിടിത്തത്തില്‍ വീഴ്ചയില്ല, എങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കും

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ എൻബിടിസി കുറ്റക്കാരല്ലെന്ന് മാനേജിങ് ഡയറക്ടര്‍ കെ.ജി.എബ്രഹാം. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് അപകടം സംഭവിച്ചത്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ദുരന്തത്തില്‍ കമ്പനിക്ക് വീഴ്ച വന്നില്ലെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നില്ലെന്നും കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ എബ്രഹാം പറഞ്ഞു.

“മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. അപകടത്തിന് ഇരയായവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. അവര്‍ക്കൊപ്പം കമ്പനി എന്നും ഉണ്ടാകും. എട്ട് ലക്ഷം രൂപ വീതം കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കും.”

“ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. കുവൈത്ത് ദുരന്തത്തില്‍ കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും നന്ദി.” – എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *