‘ഡല്‍ഹി പൊലീസ് ബിജെപിയുടെ സ്വകാര്യ സൈന്യം’; എഐസിസി ഓഫീസില്‍ കയറിയത് ജനാധിപത്യത്തിന് വലിയ കളങ്കമെന്ന് മലികാര്‍ജ്ജുന ഖാര്‍ഗെ

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യം പോലെയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എഐസിസി ആസ്ഥാനത്ത് കയറി ഡല്‍ഹി പൊലീസ് നടപടിയെടുത്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന ഏറെ പഴക്കം ചെന്ന രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തേക്കുള്ള പൊലീസിന്റെ കടന്നുകയറ്റം ജനാധിപത്യ വ്യവസ്ഥയ്‌ക്കേറ്റ കളങ്കമാണ്. ഇന്ത്യന്‍ ജനത പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓര്‍മ്മിക്കണം മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.