തിരുവനന്തപുരം: കെഎസ്.ഇ.ബിയില്‍ ഒരു സമരമാര്‍ഗവും വിലക്കിയിട്ടില്ലെന്ന് ചെയര്മാന് ബി.അശോക്. പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ബോര്‍ഡ് ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഹൈക്കോടതിയാണ് സമരം വിലക്കിയത്. അതുപ്രകാരമുള്ള ഉത്തരവാണ് നല്‍കിയത്.
ഓഫീസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടായാല് അത് മാറ്റാന്‍ നടപടിയുണ്ടാകും. 600 കോടി വാര്‍ഷിക ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ്. അതിനെ തകര്‍ക്കാന്‍ ആരും കൂട്ടുനില്‍ക്കരുത്. ബോര്‍ഡ് ചെയര്‍മാനെതിരെ നടത്തുന്ന സമരങ്ങള്‍ കമ്ബനിയെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി 12ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതല്‍ തീരുമാനങ്ങളുണ്ടാകും. കോടതി സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു