കെ.വി.തോമസ് ഇന്ന് സി.പി.എം. സെമിനാറില്‍
ചുവപ്പ് ഷാള്‍ അണിയിച്ച് കണ്ണൂരില്‍ സ്വീകരണം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി കെ വി തോമസ് കണ്ണൂരിലെത്തി. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒപ്പം സെമിനാറില്‍ പങ്കെടുക്കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് ദേശീയ സെമിനാര്‍. ഇന്നലെ അദ്ദേഹം കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്ന് പറഞ്ഞിരുന്നു. സിപിഎം വേദിയില്‍ കെ വി തോമസ് എന്താകും പറയുക എന്ന ആകാംക്ഷയിലാണ് കേരളം.
സെമിനാറില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രി കണ്ണൂരിലെത്തിയ കെ വി തോമസിന് ചുവപ്പ് ഷാള്‍ അണിയിച്ചാണ് സിപിഐഎം അണികള്‍ സ്വീകരണം നല്‍കിയത്. കോണ്‍ഗ്രസ് നടപടി എടുത്താല്‍ കെ വി തോമസിന് രാഷ്ട്രീയ സംരക്ഷണം ഒരുക്കുമെന്ന് സിപിഐഎം നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഹൈക്കമന്റിന്റെയും നിര്‍ദ്ദേശം തള്ളി സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയും ഉടന്‍ ഉണ്ടാകും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന പൊതു വികാരമാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.