ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം;

തിരുവനന്തപുരം: മൂന്നാം ലോക കേരളസഭയ്ക്ക് ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളും പങ്കെടുക്കും. അഞ്ച് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന പൊതു സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 65 രാജ്യങ്ങളുടെയും, 21 സംസ്ഥാനങ്ങളുടെയും പ്രാധിനിധ്യം ഉറപ്പാക്കിയതായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും നോര്‍ക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും അറിയിച്ചു.