ലോക മാതൃഭാഷാ ദിനം മലയാള ഐക്യവേദി സമുചിതമായി ആഘോഷിച്ചു

തിരുവനന്തപുരം:ലോക മാതൃഭാഷ ദിനത്തില്‍ മലയാള ഐക്യവേദിയുടെ നേതൃത്വത്തില്‍ മാതൃഭാഷ സാമൂഹിക ഐക്യത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് തൃശ്ശൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളും മറ്റു പ്രവര്‍ത്തകരും പ്രചാരണ പരിപാടികള്‍ നടത്തി. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തില്‍ മാതൃഭാഷ നേരിടുന്ന പ്രതിസന്ധികളെ പറ്റിയും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നോട്ടീസ് വിതരണവും നടന്നു.

ശക്തന്‍ സ്റ്റാന്‍ഡില്‍ വച്ച് തുടങ്ങിയ പരിപാടി തുടര്‍ന്ന് നഗരത്തിലെ വ്യത്യസ്ത ഇടങ്ങളില്‍ നടത്തി. പത്തര മണിക്ക് തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ മലയാള ഐക്യവേദി പ്രവര്‍ത്തകര്‍ സംവാദവും മാതൃഭാഷ മത്സരങ്ങളും മറ്റു പ്രചാരണ പരിപാടികളും നടത്തി. വിവേകോദയം സ്‌കൂള്‍ അദ്ധ്യാപിക സിന്ധു സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ടസ് ശ്രീജ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി ഡോ ആദര്‍ശ് സി. മുഖൃപ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യ എം.വി., ജില്ല പ്രസിഡന്റ് ഡോ. രാജേഷ് എം.ആര്‍.മലയാള വിദ്യാര്‍ത്ഥി വേദി സെക്രട്ടറി ഫാത്തിമ സ്വല്‍ഹ എന്നിവര്‍ സംസാരിച്ചു.

ഡോ. ആദര്‍ശിന്റെ നേതൃത്വത്തില്‍ പ്രശ്‌നോത്തരി നടത്തുകയും സമ്മാനം നല്‍കുകയും ചെയ്തു. ശ്രീവിദ്യ, അനഘ പി.എം., അനന്യകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കെന്‍സ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് മികച്ച പ്രകടനത്തിനുള്ള സമ്മാനം ലഭിച്ചു.തുടര്‍ന്ന് മലയാള വിദ്യാര്‍ത്ഥിവേദി നടത്തിയ കവിതാ രചനാ മത്സരത്തില്‍ സമ്മാനം ലഭിച്ചവര്‍ക്ക് കേരളവര്‍മ്മ കോളേജില്‍ വെച്ചു നടന്ന സെമിനാറില്‍ സമ്മാനിച്ചു. ഗൗരി കെ.പി. ഒന്നാം സമ്മാനം ലഭിച്ചു. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആദിലക്ഷ്മിക്ക് പ്രോത്സാഹന സമ്മാനം നല്‍കി. സജീവ് എന്‍.യു. മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *