മമ്മൂട്ടിയുടെ ‘ടര്‍ബോ’ നേരത്തെയെത്തും; റിലീസ് തിയതി പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നായ ടര്‍ബോ മെയ് 9 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയില്‍ മെഗാസ്റ്റാർ വീണ്ടും ഒരു ‘അച്ചായന്‍’ വേഷത്തില്‍ എത്തുമെന്നാണ് വിവരം. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക.

തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ ഹോം ബാനറായ മമ്മൂട്ടി കമ്പനിയാണ്. ടർബോയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അടുത്തിടെ മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയ്ക്ക് തിരക്കഥയൊരുക്കിയിരക്കുന്നത്. ചിത്രം ഒരു ആക്ഷന്‍ കോമഡിയായിരിക്കുമെന്ന് അടുത്തിടെ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *