മീഡിയവണ്‍ സംപ്രേക്ഷണ വിലക്കില്‍ മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്കില്‍ മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നാലാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഉളളടക്കത്തില്‍ തീരുമാനമെടുക്കേണ്ടത് ഉന്നതങ്ങളില്‍ നിന്നാണ് അതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്രം രേഖാമൂലം കോടതിയെ അറിയിച്ചു.
സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ കത്ത്.