കാശ്മീരില്‍ 4 ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു; ഒരു ഭീകരനെ ജീവനോടെ പിടികൂടി

ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരാള്‍ പാക് ഭീകരന്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗന്ധർബാൽ, ഹന്ദ്വാര, പുൽവാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരവാദികളിൽ ഒരാളെ ജീവനോടെ സൈന്യം പിടികൂടി.സൈനിക വൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് കൊല്ലപ്പെട്ടവർ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൽ പ്രവർത്തിക്കുന്നവരാണ്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പ്രദേശങ്ങളിലും പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.