കേന്ദ്ര റൂടിസം വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ന്യൂ ഡൽഹി:കേന്ദ്ര ടൂറിസംമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചർച്ച ചെയ്തു. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു.
കേരളത്തിൻ്റെ ടൂറിസം വികസനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പിന്തുണ അഭ്യർത്ഥിച്ചു.
കേരളത്തിലെ ബീച്ച് ടൂറിസത്തിൻ്റെ വികാസത്തിന് നിയമ ഇളവുകളും, വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ടൂറിസം വികസനത്തിൻ്റെ വേഗത വർദ്ധിപ്പിക്കാൻ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റിയാസ് പറഞ്ഞൂ