സിൽവർ ലൈനിൻ്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്‍റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മുന്‍ മന്ത്രി എം എം മണി

കട്ടപ്പന: സിൽവർ ലൈനിൻ്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്‍റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മുന്‍ മന്ത്രി എം എം മണി 

2025 ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എംഎം മണി കട്ടപ്പനയില്‍ പറഞ്ഞു.

കെ റെയില്‍  സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഇന്നും തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയില്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തും. മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് ഇന്നും കെ റെയില്‍ സര്‍വെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും.

ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികള്‍. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ അതിരടയാള കല്ല് ഇട്ട തിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്‍റെ  പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *